Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓ​ട്ടോ ഡ്രൈ​വ​റെ...

ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Auto driver,
cancel
camera_alt

ഷം​നാ​ദ്,  പ്ര​ദീ​പ്

കോ​ട്ട​യം: ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​മാ​ര​ന​ല്ലൂ​ർ പ​രി​യ​ത്ത് കാ​ലാ​യി​ൽ വീ​ട്ടി​ൽ എ​സ്.​പി. ഷം​നാ​ദ് (36), പെ​രു​മ്പാ​യി​ക്കാ​ട് തെ​ള​കം എ​സ്.​എ​ൻ.​ഡി.​പി ഭാ​ഗ​ത്ത് കു​ന്ന് കാ​ലാ​യി​ൽ വീ​ട്ടി​ൽ പ്ര​ദീ​പ് (പാ​ണ്ട​ൻ പ്ര​ദീ​പ് -30) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 12.30ഓ​ടെ കോ​ട്ട​യം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഷം​നാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ട്ട കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ യു​വാ​വ് സ​ഹാ​യി​ച്ച​തി​ന്‍റെ വി​രോ​ധം​മൂ​ല​മാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ഇ​ട​തു​കൈ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ഇ​വ​രെ പി​ന്തു​ട​ർ​ന്നെ​ത്തി കോ​ടി​മ​ത മീ​ൻ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​വെ​ച്ച്​ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഷം​നാ​ദി​ന് കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ്ര​ദീ​പി​ന് ഗാ​ന്ധി​ന​ഗ​ർ, അ​യ​ർ​ക്കു​ന്നം സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto driverAarrest
News Summary - Tried to kill the auto driver Two people have been arrested in the case
Next Story