വാസിറിന്‍റെ കൊല രണ്ടുമാസത്തെ ആസൂത്രണത്തിന് ശേഷം, ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാനും ശ്രമം -പൊലീസ്
text_fieldsന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവ് ത്രിലോജൻ സിങ് വാസിറിന്‍റെ കൊലപാതകം നടത്തിയത് മൂന്നുമാസത്തെ തയാറെടുപ്പിന് ശേഷമെന്ന് പ്രതികൾ. കൊലക്ക് മുമ്പും ശേഷം തെളിവുകൾ നശിപ്പിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി 'ദൃശ്യം' സിനിമ മോഡലിലാണ് ആസൂത്രണം ചെയ്തതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.
67കാരനായ വാസിറിന്‍റെ മൃതദേഹം ഡൽഹിയിലെ മോത്തി നഗറിലെ ഫ്ലാറ്റിലെ വാഷ്റൂമിൽനിന്ന് സെപ്റ്റംബർ ഒമ്പതിനാണ് െപാലീസ് കണ്ടെടുത്തുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു അദ്ദേഹത്തിന്‍റെ തല. അമൃത്സർ സ്വദേശിയായ ഹർപ്രീത് സിങ് (31)എന്നയാളാണ് ഫ്ലാറ്റ് വാടകക്കെടുത്തിരുന്നതെന്ന് െപാലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിൽ രണ്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 33കാരനായ രാജേന്ദർ ചൗധരി അഥവാ രാജു ഗഞ്ച, 67കാരനായ ബൽബീർ സിങ് അഥവാ ബില്ല എന്നിവരാണ് അറസ്റ്റിലായത്. ഹർപ്രീത് സിങ്ങും ഹർമീത് സിങ്ങും ഒളിവിലാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വാസിറിന്‍റെ കൊലപ്പെടുത്തിയതിന് ശേഷം മെട്രോ സ്റ്റേഷനിലോ അല്ലെങ്കിൽ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലോ മൃതദേഹം തള്ളാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ, ഇൗ പദ്ധതി പൊളിഞ്ഞതോടെയാണ് പ്രതികൾ മൃതദേഹം വാഷ്റൂമിൽ ഉപേക്ഷിച്ചത്.
ആഗസ്റ്റ് 14ന് ഹർപ്രീത് തന്‍റെ സഹപാഠിയായ ചൗധരിയെ മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഡൽഹിയിൽ ടാക്സി ഡ്രൈവറുടെ ജോലി ഒഴിവുെണ്ടന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചുവരുത്തിയത്.
ഹർപ്രീതിന്‍റെ നിർദേശം അനുസരിച്ച് സെപ്റ്റംബർ ഒന്നിന് ചൗധരി ഡൽഹിയിൽനിന്ന് പഞ്ചാബിലേക്ക് ടാക്സിയിൽ പോയി. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ജമ്മുവിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു നമ്പർ സ്വീകരിക്കുകയും ചെയ്തു. സെപ്റ്റംബർ രണ്ടിന് വാസിറിന്‍റെ ജമ്മുവിലെ വസതിയിൽനിന്ന് ലഗേജുകെളല്ലാം ശേഖരിച്ച് ഡൽഹിയിലേക്ക് തിരിച്ചു. പഞ്ചാബിലെത്തിയതോടെ വീണ്ടും മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തു. സെപ്റ്റംബർ മൂന്നിന് ടാക്സി വഴി തന്നെ ഡൽഹിയിലെ ബാസയ് ധരാപുരിലെത്തി.
ടാക്സിയിൽ വെച്ചിരുന്ന ബാഗ് ശേഖരിക്കുന്നതിനായി രാവിലെ 11.30ഓടെ അദ്ദേഹം പോകുകയും 5.30ന് കാശ്മീരെ ഗേറ്റ് പ്രദേശത്തുനിന്നും തിരിച്ചെത്തുകയും ചെയ്തു. മുൻകൂട്ടി പ്ലാൻ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബാഗ് എടുക്കാനായി അദ്ദേഹം മടങ്ങിയതെന്നും പൊലീസ് പറയുന്നു. ഫോൺ കോളുകളും യാത്ര രേഖകളും തെളിവാകാതിരിക്കാനായിരുന്നു ഇതെന്നും അവർ പറഞ്ഞു. അതേസമയം തന്നെ മറ്റു പ്രതികളായ ഹർപ്രീതും ഹർമീതും ബില്ലയും സംഭവ സ്ഥലത്തുണ്ടായിരുന്നു.
തുടർന്ന് ചൗധരിയും ഹർപ്രീതും ഹർമീതും ഫ്ലാറ്റിന്‍റെ ടെറസിലെത്തി വാസിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഹർപ്രീത് ഹർമീതിന് തോക്ക് കൈമാറി. തുടർന്ന് അവർ വാസിറിന്‍റെ സമീപത്തെത്തുകയും വെടിയുതിർക്കുകയും ചെയ്തു. േനരത്തേതന്നെ മയങ്ങാനുള്ള മരുന്ന് നൽകിയതിനെ തുടർന്ന് മയക്കത്തിലായിരുന്നു വാസിർ.
കൊലക്ക് ശേഷം ചൗധരിയും ഹർപ്രീതും ഹർമീതും ചേർന്ന് മുറിയിൽനിന്ന് രക്തക്കറ നീക്കുകയും വാസിറിന്‍റെ മൃതദേഹം വാഷ്റൂമിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് മെട്രോ സ്േറ്റഷന് സമീപമോ വിമാനത്താവളത്തിലോ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. നിരവധി തവണ ഇവർ രണ്ടുസ്ഥലങ്ങളും സന്ദർശിച്ചെങ്കിലും മൃതദേഹം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വാഷ്റൂമിൽതന്നെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
രണ്ടുമൂന്ന് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു ഇവർ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും വ്യാജതെളിവുകൾ സൃഷ്ടിക്കുന്നതിനും 'ദൃശ്യം' സിനിമയെ ഇവർ അടിസ്ഥാനമാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബർ മൂന്നിന് ശേഷം ഹർപ്രീത് നിരവധി നമ്പറുകളിലേക്ക് ഫോൺ കോളുകൾ ചെയ്തതായി പൊലീസ് കണ്ടെത്തി. അതിൽ ഒരു നമ്പർ ചൗധരിയുടെ മാതാവിന്‍റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച ഭാര്യവീട്ടിൽനിന്ന് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ, 1983ൽ ജമ്മുവിൽ മൂന്നുപേരുടെ കൊലപാതകം നടന്നിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ കുൽദീപ് എന്ന ഹർപ്രീതിന്‍റെ അടുത്ത ബന്ധുവായിരുന്നു. കൊലപാതകത്തിൽ വാസിർ അറസ്റ്റിലാകുകയും മൂന്നരവർഷത്തോളം ജയിലിൽ കിടക്കുകയയും പൊലീസ് പറഞ്ഞു. വാസിറിന്‍റെ കൊലപാതകവും വർഷങ്ങൾക്ക് മുമ്പ് നടന്ന കുൽദീപിന്‍റെ കൊലയും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.