Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2023 12:50 PM GMT Updated On
date_range 12 Feb 2023 12:50 PM GMTപശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകയെ കഴുത്തറുത്ത് കൊന്നു
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകയെ കഴുത്തറുത്ത് കൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിങ് നഗരത്തിലാണ് സംഭവം. സജീവ തൃണമൂൽ പ്രവർത്തകയായ സുചിത്ര മണ്ഡൽ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഉരുളക്കിഴങ്ങ് തോട്ടം സന്ദർശിക്കാനായി കാനിങ്ങിലെത്തിയ സുചിത്രയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴുത്തിൽ ആഴമേറിയ മുറിവുകളുണ്ടായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമുണ്ടോ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story