15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം
text_fieldsകുന്നംകുളം: മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ വീടിനുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം കഠിന തടവും 1,50,000 രൂപ പിഴയും. തളിക്കുളം എടശ്ശേരി കുട്ടമ്പറമ്പത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (68) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2015ൽ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിെൻറ പിതൃത്വം ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരുന്നു.
കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. വാടാനപ്പള്ളി എസ്.ഐ എസ്. അഭിലാഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ വലപ്പാട് സർക്കിൾ ഇൻസ്പെക്ടർമാരായ ആർ. രതീഷ് കുമാർ, സി.ആർ. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.