നാലാം ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്
text_fieldsഇൻഡോർ: നാലാം ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ ഇംറാന്(32) എതിരെയാണ് കേസ്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഇംറാനും നിലോഫറും 2020 നവംബറിൽ വിവാഹിതരാവുകയായിരുന്നു.
റസ്റ്റാറന്റിൽ പാചകക്കാരിയായിരുന്നു യുവതി. വിവാഹം കഴിച്ചിട്ടില്ലെന്നു പറഞ്ഞാണ് ഇംറാൻ നിലോഫറുമായി ബന്ധം സ്ഥാപിച്ചത്. യുവതിയുടെ മൂന്നാം വിവാഹമാണിത്. മുമ്പത്തെ വിവാഹങ്ങളിൽ ഇംറാന് മൂന്നു കുട്ടികളുമുണ്ട്. ഇക്കാര്യം നിലോഫർ അറിയുകയും ഇംറാനെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നീട് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നു.
മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുത്തലാഖ് വഴി ബന്ധം വേർപെടുത്തുന്നത് മൂന്ന് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റമാണ്. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.