Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപു​തു​ന​ഗ​ര​ത്ത്...

പു​തു​ന​ഗ​ര​ത്ത് ച​ര​ക്ക് ലോ​റി​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

text_fields
bookmark_border
lorry issues
cancel
camera_alt

പു​തു​ന​ഗ​രം പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി

Listen to this Article

പു​തു​ന​ഗ​രം: ച​ര​ക്ക് ലോ​റി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ സ്റ്റേ​ഷ​നു മു​ന്നി​ൽ ലോ​റി നി​ർ​ത്തി മു​ങ്ങി​യ ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം മു​ഴ​ങ്ങോ​ടി സ്വ​ദേ​ശി ഡേ​വി​ഡി​നെ​തി​രെ​യാ​ണ് (24) പു​തു​ന​ഗ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് ലോ​റി ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്.

ചി​റ്റൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ​യും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു ലോ​റി​യു​ടെ​യും ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ലൈ​റ്റ് ഡിം ​ചെ​യ്യാ​തെ ഓ​ടി​ച്ച​തി​ന്‍റെ പേ​രി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. വാ​ക്കേ​റ്റം അ​ടി​പി​ടി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ഒ​രു ലോ​റി​യു​ടെ ഡ്രൈ​വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​നു മു​ന്നി​ൽ ലോ​റി നി​ർ​ത്തി​യി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും മ​റ്റേ​യാ​ൾ യാ​ത്ര തു​ട​രു​ക​യു​മാ​യി​രു​ന്നു.

യാ​ത്ര തു​ട​ർ​ന്ന ലോ​റി​യെ പൊ​ലീ​സ്​ കൊ​ടു​വാ​യൂ​രി​ൽ വെ​ച്ച്​ ത​ട​ഞ്ഞ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​ന്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ താ​ക്കോ​ൽ ഡ്രൈ​വ​ർ കൊ​ണ്ടു​പോ​യി​രു​ന്ന​തി​നാ​ൽ സ്റ്റേ​ഷ​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ന്​ ​​പൊ​ലീ​സ്​ മെ​ക്കാ​നി​ക്കി​നെ എ​ത്തി​ച്ച് ലോ​റി​ സ്റ്റാ​ർ​ട്ടാ​ക്കി മാ​റ്റി നി​ർ​ത്തി. സ്റ്റേ​ഷ​നു മു​ന്നി​ൽ മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്ടി​ച്ച​തി​ന്​ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collided
News Summary - truck employees collided in pudunagaram
Next Story