പീഡനക്കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ; പ്രതി മുങ്ങി നടന്നത് 'ദൃശ്യം' മോഡലിൽ
text_fieldsവണ്ടൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മേടയിൽ ഹൗസിൽ അൽഅമീനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലേക്ക് ഇടക്കിടെ എത്തുന്ന പ്രതി പിന്നീട് തൊട്ടടുത്ത വീട്ടിലെ കുട്ടിക്ക് താൻ അധ്യാപകനെന്ന് സ്വയം വിശേഷിപ്പിച്ച് ട്യൂഷൻ എടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടി മാതാവിനോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ ഇയാൾ മുങ്ങി. മറ്റൊരു നമ്പറിൽനിന്ന് വീട്ടിലേക്ക് വിളിച്ചതും മുൻകൂർ ജാമ്യത്തിനായി വക്കീലിനെ ഏർപ്പാടാക്കിയതും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അൽഅമീനെ ബംഗളൂരുവിൽെവച്ച് പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി മുങ്ങിനടന്നത് 'ദൃശ്യം' മോഡലിൽ
വണ്ടൂർ: പീഡനക്കേസിലെ പ്രതി പിടിയിലായത് 'ദൃശ്യം' സിനിമ മോഡലിൽ മുങ്ങിനടക്കുന്നതിനിടയിലെന്ന് പൊലീസ്. വണ്ടൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മേടയിൽ അൽഅമീനെയാണ് പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.
2020 ഒക്ടോബറിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ചതിനാൽ സൈബർ സെല്ലിെൻറ സഹായവും ഫലം കണ്ടില്ല.
നേരേത്ത ഉപയോഗിച്ച സിം കാർഡ് തന്ത്രപരമായി മുംബൈയിൽ എത്തി ഉപേക്ഷിച്ചതായി പ്രതി പൊലീസിനോടു പറഞ്ഞു. ഒരു വക്കീലിെൻറ നിർദേശപ്രകാരം അന്വേഷണം വഴിതെറ്റിക്കുക എന്ന തന്ത്രപ്രകാരമാണ് സിം കാർഡ് മുംബൈയിൽ എത്തി ഉപേക്ഷിച്ചത്. ശേഷം ബംഗളൂരുവിൽ ഒളിച്ചുകഴിയുന്നതിനിടെയാണ് പിടിയിലാവുന്നത്. ഇയാൾ തിരുവനന്തപുരത്ത് ഓൺലൈൻ ക്ലാസിെൻറ പേരിലും ചൂഷണം നടത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി ബാബു കെ. എബ്രഹാമിെൻറ നിർദേശപ്രകാരം സി.ഐ ഇ. ഗോപകുമാറിെൻറ നേതൃത്വത്തിൽ എസ്.ഇ.പി.ഒമാരായ ഇ.കെ. ഷാജഹാൻ, സി. ചിത്രലേഖ, കെ.ജി. അനൂപ് കുമാർ, രാകേഷ്, സുജിത്ത് എന്നിവരാണ് പ്രതിയെ ബംഗളൂരുവിൽ എത്തി പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.