മുക്കുപണ്ടം പണയംെവച്ച് രണ്ടര ലക്ഷം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsആലുവ: മുക്കുപണ്ടം പണയംെവച്ച് രണ്ടര ലക്ഷം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പെരുമ്പാവൂർ ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റെനീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷിനെ നേരേത്ത പിടികൂടിയിരുന്നു.
ആഗസ്റ്റ് 19 നാണ് സംഭവം. ആലുവ മാർക്കറ്റിന് സമീപത്തെ കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വർണപ്പണമിടപാട് സ്ഥാപനത്തിൽ െവച്ചിരിക്കുന്ന 90 ഗ്രാം സ്വർണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം െവക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവർ മാനേജറെ സമീപിക്കുകയായിരുന്നു. കമ്പനിപ്പടിയിെല സ്ഥാപനത്തിെൻറ ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കമ്പനിപ്പടിയിെല സ്ഥാപനത്തിെൻറ മുന്നിലേക്ക് കെ.പി.ബി നിധിയുടെ മാനേജറെ വിളിച്ച് വരുത്തി സ്വർണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘം പെരുമ്പാവൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ, എറണാകുളം സൗത്ത്, കാലടി, അമ്പലപ്പുഴ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.