യു.പിയിൽ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.
ബലാത്സംഗത്തിന് ശേഷം പ്രതികൾ പെൺകുട്ടിക്ക് വിഷം നൽകിയിരുന്നു. അക്രമം പുറത്തുപറഞ്ഞാൽ പ്രതികൾ കൊല്ലുമെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സെപ്റ്റംബർ 28നാണ് കസ്ന പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതി നൽകിയതോടെ പ്രതികൾ ഒളിവിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ പിടികൂടി.
പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ഗർഭിണിയാണെന്ന് മാതാപിതാക്കൾ മനസിലാക്കുകയായിരുന്നു. തുടർന്ന് നേരിട്ട അതിക്രമം പെൺകുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു. ഇതോടെ പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.