നിർമാണ സാമഗ്രികൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsആലുവ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഗോഡൗണിൽ സൂക്ഷിച്ച നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പുനലൂർ കാരിയറ മജു മൻസിലിൽ മജു മുഹമ്മദാലി (28), സുൽത്താൻ ബത്തേരി പാലക്കുഴപ്പിൽ ജോമോൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗോഡൗണിൽനിന്ന് ഡ്രില്ലിങ് മെഷീൻ, ഇരുമ്പുകമ്പി, കട്ടർ, ബാറ്ററി, തൊഴിലാളിയുടെ മൊബൈൽ തുടങ്ങിയവയാണ് കവർന്നത്. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ സി.പി. ഡേവീസ്, സക്കറിയ, എ.എസ്.ഐമാരായ ശ്രീകുമാർ, ഇക്ബാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.