വധശ്രമക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഖിൽ, ഹരീന്ദ്രബാബു
വൈപ്പിൻ: കുഴുപ്പിള്ളി ബീച്ച് റോഡില്‍ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. വൈപ്പിത്തറ വീട്ടില്‍ സജിത്തിനെയും കൂട്ടുകാരെയും വധിക്കാൻ ശ്രമിച്ച അയ്യമ്പിള്ളി അറുകാട് വീട്ടില്‍ അഖിൽ (ഉണ്ണി പാപ്പാൻ -28), ചെറായി പാലശ്ശേരി വീട്ടില്‍ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പൊലീസ് ഇൻസ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് രാത്രി 11 ഓടെയാണ് സംഭവം. പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ സജിത്തിനും കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
രണ്ടുവർഷം മുമ്പ് ഇരുകൂട്ടരും തമ്മിലുണ്ടായ അടിപിടിയുടെ വൈരാഗ്യത്തിലാണ് പ്രതികൾ ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. റൗഡി ലിസ്റ്റിൽപെട്ട അഖിലിനെ 2020ൽ കാപ്പ ചുമത്തി ജില്ലയില്‍നിന്ന് പുറത്താക്കിയതായിരുന്നു.
എസ്.ഐമാരായ രാജീവ്, സുനില്‍കുമാര്‍, എ.എസ്.ഐ സുനീഷ് ലാല്‍, സി.പി.ഒമാരായ ദേവഷൈന്‍, പ്രശാന്ത്, ലിഗില്‍, ജോസ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.