കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ
text_fieldsആലക്കോട്: മലയോരമേഖലയിലേക്ക് കഞ്ചാവു ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേരെ ആലക്കോട് പൊലിസ് പിടികൂടി. ഒറ്റത്തൈ സ്വദേശികളായ പുത്തന്‍പുരയില്‍ അലക്സ് ഡൊമിനിക് (23), പൂഴിക്കാട്ട് വിമലേഷ് സുനില്‍ (20) എന്നിവരെയാണ് ആലക്കോട് എസ്.ഐ വിജേഷ് പച്ചയും സംഘവും പിടികൂടിയത്.
3.600 കിലോ കഞ്ചാവും കടത്താനുപയോഗിച്ച മോട്ടോര്‍സൈക്കിളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രാത്രികാല പരിശോധനക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ ആലക്കോട് പാലത്തിന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. കാസർഗോഡ് ഭാഗത്തുനിന്നും മലയോരത്തേക്ക് ലഹരിവസ്തുക്കളെത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
വീട്ടിന്റെ പൂട്ടുതകർത്ത് കവർച്ച
തളിപ്പറമ്പ്: വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ പൂട്ട് തകർത്ത് കവർച്ച. കാസർകോട് ഉത്തരദേശം സായാഹ്നപത്രം മാനേജരായിരുന്ന തൃച്ചംബരം ചിന്മയ വിദ്യാലയത്തിന് സമീപത്തെ പി.വി. ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവർച്ച നടന്നത്. കിടപ്പുമുറിയിലെ മേശപ്പുറത്തുവെച്ച 1,10,000 രൂപയുടെ റാഡോ വാച്ചും പേഴ്സിൽ നിന്ന് ഒമ്പതിനായിരം രൂപയും കവർന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.വീടിന്റെ പിറകുവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ബാലചന്ദ്രൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
ചിന്മയ വിദ്യാലയം-തൃച്ചംബരം റോഡിലെ ഡോ. ഇ.കെ. മല്ലികയുടെ വീട്ടിലും കവർച്ച ശ്രമം നടന്നിട്ടുണ്ട്. പിറകുവശത്തെ വർക്ക് ഏരിയയുടെ വാതിൽ തകർത്ത മോഷ്ടാവ് അടുക്കളയുടെ വാതിലും തകർത്തെങ്കിലും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.