ഭാര്യയും ഭർത്താവും എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തിയ യുവാവും യുവതിയും പിടിയിൽ
text_fieldsകുന്ദമംഗലം: കാറിൽ കടത്തിയ 19 കിലോഗ്രാം കഞ്ചാവുമായി സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. തൃശ്ശൂർ പൂങ്കുന്നം മാളിയേക്കൽ വീട്ടിൽ ലീന ജോസ് (42), പട്ടാമ്പി തിരുവേഗപുറം പൂവൻതല വീട്ടിൽ സനൽ (36) എന്നിവരാണ് കുന്ദമംഗലം ടൗണിൽ തിങ്കളാഴ്ച രാവിലെ പൊലീസിെൻറയും മയക്കുമരുന്ന് വിരുദ്ധ സേനയായ ഡാൻസാഫിെൻറയും പിടിയിലായത്. ചില്ലറ വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവ്. പ്രതികൾ വാടകക്കെടുത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് വല വീശിയത്.
ദേശീയ പാതയിൽ ഒരു കിലോമീറ്റർ അപ്പുറത്ത് പന്തീർപാടം അങ്ങാടിക്കടുത്ത് മറ്റൊരു സംഘം പൊലീസും ഇവർക്ക് വേണ്ടി കാത്തുനിൽപ്പുണ്ടായിരുന്നു. കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫിസർ യൂസഫിെൻറയും എസ്.ഐ എ. അഷ്റഫിെൻറയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നര കിലോഗ്രാം വീതമുള്ള പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കിയ കഞ്ചാവ് വലിയ ട്രോളി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. കാറിെൻറ ഡിക്കിയിലായിരുന്നു ബാഗ്.തൃശൂരിൽനിന്ന് വയനാട്ടിലേക്ക് വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് പ്രതികൾ സമ്മതിച്ചു.
രണ്ടു മാസമായി ഇവർ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ലക്ഷ്യസ്ഥാനം സംബന്ധിച്ചും കഞ്ചാവ് വാങ്ങിയത് എവിടെ നിന്നാണെന്നും പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ നാട്ടിൽ ബേക്കറി നടത്തുകയായിരുന്നു സനൽ. സമീപത്ത് ലീന ബ്യൂട്ടി പാർലറും നടത്തിയിരുന്നു. ഇവരുടെ വാടക വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഉന്നത െപാലീസ് ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്ത ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
ഭാര്യയും ഭർത്താവും എന്ന വ്യാജേന യാത്ര; കാറിൽ അഡ്വക്കറ്റ് സ്റ്റിക്കർ
കുന്ദമംഗലം: കഞ്ചാവുമായി പിടിയിലായ ലീന ജോസും സനലും യാത്ര ചെയ്തിരുന്നത് ഭാര്യയും ഭർത്താവും എന്ന വ്യാജേനെ. െപാലീസ് പരിശോധിക്കുേമ്പാൾ ഭാര്യയും ഭർത്താവുമാണെന്ന് പറയും. വാടകക്കെടുത്ത കാറിെൻറ നമ്പർപ്ലേറ്റ് മാറ്റിയാണ് കഞ്ചാവുമായി യാത്ര. കാറിൽ അഭിഭാഷകരെന്ന വ്യാേജനയുള്ള സ്റ്റിക്കറും ഒട്ടിച്ചിട്ടുണ്ട്. പൊലീസിെൻറ പരിശോധന പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. പകൽനേരങ്ങളിൽ ഊടുവഴികളിലൂടെ സഞ്ചരിക്കും. അല്ലെങ്കിൽ ഇവരുടെ യാത്ര അർധരാത്രിയും പുലർച്ചെയുമാകും. ആഡംബര ജീവിതമായിരുന്നു ഇരുവരുടേതുമെന്ന് െപാലീസ് പറഞ്ഞു. ലോക്ഡൗൺകാലത്ത് നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ട്. കോഴിക്കോട് നഗരപരിധിയിൽ ഈ മാസം നടക്കുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.