ബലാത്സംഗക്കേസിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത് 24 പർഗാന ജില്ലയിൽ യുവതിയെ ബലാത്സംഗം ചെയ്ത രണ്ട് ബി.എസ്.എഫ് ജവാന്മാരെ അറസ്റ്റു ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. അസി. സബ് ഇൻസ്പെക്ടർ എസ്.പി. ചേരോ, കോൺസ്റ്റബിൾ അൽതാഫ് ഹുസൈൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റിലായതെന്നും, ഇവരെ സേനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ബി.എസ്.എഫ് ഈസ്റ്റേൺ കമാൻഡ് വക്താവ് പറഞ്ഞു.
23കാരിയായ യുവതി കുട്ടിയോടൊപ്പം അനധികൃതമായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കവേയാണ് പ്രതികൾ ഇവരെ പിടികൂടി ബലാത്സംഗം ചെയ്തത്. സ്ത്രീയെയും കുട്ടിയെയും കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുന്നതിന് പകരം ജവാന്മാർ രണ്ടുപേരും ചേർന്ന് വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ബി.എസ്.എഫ് അതിക്രമം കാട്ടിയ രണ്ട് ജവാന്മാരെയും പൊലീസിന് കൈമാറുകയായിരുന്നു. ഇവർക്കെതിരെ സൈനികതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി ഭരണത്തിൽ രാജ്യം സ്ത്രീകൾക്ക് അങ്ങേയറ്റം സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്ന് തൃണമൂൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.