Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ട് കഞ്ചാവ്...

രണ്ട് കഞ്ചാവ് വിൽപനക്കാർ പിടിയിൽ

text_fields
bookmark_border
രണ്ട് കഞ്ചാവ് വിൽപനക്കാർ പിടിയിൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി

പി​ടി​യി​ലാ​യ​വ​ർ

പുനലൂർ: രണ്ട് കഞ്ചാവ് വിൽപനക്കാരെ പുനലൂർ എക്സൈസ് സി.ഐ ഓഫിസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ ശിവൻകോവിൽ ഷഹനാസ് മൻസിലിൽ എസ്. ഷാനവാസ്‌, ആരംപുന്ന തസ്‌ലിമ മൻസിലിൽ ഷെരീഫ് എന്നിവരാണ് പിടിയിലായത്.

ഷാനവാസിനെ 20 പൊതി കഞ്ചാവുമായി തൂക്കുപാലത്തിന് സമീപത്തുനിന്നും ഷെരീഫിനെ 20 ഗ്രാം കഞ്ചാവുമായി കരുകോണിൽനിന്നുമാണ് പിടികൂടിയത്.

പുനലൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ഷാനവാസ് പൊലീസിലും എക്സൈസിലും നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. പുനലൂർ ടൗൺ കേന്ദ്രീകരിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളിൽ ലഹരി ഉപയോഗം കൂടുന്നെന്ന വിവരം അന്വേഷിച്ചുവരവെ പുനലൂർ എക്സൈസ് സി.ഐ കെ. സുദേവന്‍റെ നേതൃത്വത്തിൽ സ്പെഷൽ ഷാഡോ ടീം നിരന്തരം നിരീക്ഷിച്ചു വരവെയാണ് പിടിയിലായത്.

ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ, കോളജ് പരിസരങ്ങളിൽ കൂടുതൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis salearrest
News Summary - Two cannabis sellers arrested
Next Story