വീട്ടുവളപ്പിൽനിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തു
text_fieldsകരുളായി ചെട്ടിയിലെ പറമ്പില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവ്
കരുളായി: ആള്‍ത്താമസമില്ലാത്ത വീടിനോട് ചേര്‍ന്ന പറമ്പില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. കരുളായി ചെട്ടിയിലെ പാലാങ്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍നിന്നാണ് തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്. പുല്ലരിയാന്‍ പോയ അയല്‍വാസിയായ വീട്ടമ്മയാണ് സംശയാസ്പദ രീതിയില്‍ തുണിയില്‍ പൊതിഞ്ഞ പൊതി കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് കഞ്ചാവ് കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ ബഷീര്‍, ജയകൃഷ്ണന്, സിവില്‍ പൊലീസ് ഓഫിസര്‍ ഷര്‍ജാസ്, മുജീബ് നെന്മിനി എന്നിവര്‍ സംബന്ധിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.