വിദ്യാർഥിനിയെ കാണാതായിട്ട് രണ്ടുമാസം; എങ്ങുമെത്താതെ അന്വേഷണം
text_fieldsആലത്തൂർ: ബിരുദ വിദ്യാർഥിനിയെ കാണാതായിട്ട് രണ്ടുമാസം പിന്നിട്ടു. വിവരങ്ങളൊന്നും ലഭിക്കാതെ മാതാപിതാക്കൾ. എന്തെങ്കിലും വിവരം ലഭ്യമാക്കാൻ കഴിയാത്തതിൽ പൊലീസും കുഴങ്ങി. ഫോൺ ഉൾപ്പെടെ രേഖകളൊന്നും എടുക്കാതെ പോയതുകൊണ്ട് ഒരു സൂചനയും ലഭ്യമല്ല. പുതിയങ്കം ചെറുതറ തെലുങ്ക്തറ ഭരതൻ നിവാസിൽ രാധാകൃഷ്ണൻ-സുനിത ദമ്പതികളുടെ മകൾ സൂര്യ കൃഷ്ണയെയാണ് ആഗസ്റ്റ് 30ന് കാണാതായത്. അന്നുതന്നെ പിതാവ് നൽകിയ പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്തിരുന്നു.
എസ്.പിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേക്ഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന യുവജന കമീഷൻ അംഗം ടി. മഹേഷ് സൂര്യ കൃഷ്ണയുടെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങൾ ആരായുകയും ചെയ്തു.
പഠനാവശ്യത്തിന് പുസ്തകം വാങ്ങാൻ ആലത്തൂർ ടൗണിലെ ബുക്ക് സ്റ്റാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് അന്ന് ഉച്ചയോടെ പോയത്. കുട്ടിയെ രാത്രിയായിട്ടും കാണാതായതോടെയാണ് പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയ സൂര്യ കൃഷ്ണ എം.ബി.ബി.എസ് പ്രവേശനത്തിനായി നേരേത്ത, പാലായിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ പരിശീലനത്തിലായിരുന്നു. ഇപ്പോൾ പാലക്കാട് കോളജിൽ ബി.എ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.