പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവ് അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsതൊടുപുഴ: പതിനേഴുകാരിയെ നിരവധി പേർ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.
പെൺകുട്ടി പീഡനത്തിന് ഇരയായത് മാതാവിന്റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴ ഒളമറ്റം വെള്ളാംതടത്തിൽ മാത്യു ജോണാണ് (39) അറസ്റ്റിലായത്. ഇയാൾ തൊടുപുഴ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ എട്ട് പ്രതികളെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലൊരാളാണ് മാത്യു. ഇയാൾ ഒളിവിലായിരുന്നു. കൂടുതൽ പേർക്ക് പീഡനത്തിൽ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്.
ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 2020 അവസാനത്തോടെ ജോലി നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാരൻ രഘു സമീപിക്കുകയും പെൺകുട്ടിയെ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു. പീഡനം രണ്ടുമാസം മുമ്പുവരെ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.