കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും; മോഷണശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ
text_fieldsഇടുക്കി: കേരളത്തിൽ കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും. ഇറാനി ഗ്യാങ്ങിലെ രണ്ടുപേരെ പൊലീസ് പിടികൂടി. ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്.
തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമാണ് ഇറാനി ഗ്യാങ്. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ പ്രതികൾ നെടുങ്കണ്ടത്തെ സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലാകുകയായിരുന്നു. ആഭരണങ്ങൾ വാങ്ങിക്കാനെന്ന വ്യാജേനയാണ് പ്രതികൾ സ്വർണക്കടയിലെത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇത് കണ്ട ഉടമ കയ്യോടെ ഇയാളെ പിടികൂടി. ഇതിനിടെ കൂടെയുണ്ടായിരുന്ന മുബാറക് കടയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പൊലീസിന്റെ പിടിയിലായത്.
കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.