Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്രത്തിൽ കവർച്ച...

ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിൽ
cancel

ചങ്ങരംകുളം: ക്ഷേത്രത്തിൽനിന്ന് തൂക്കുവിളക്കും മണികളും അടക്കമുള്ള പൂജസാമഗ്രികൾ കവർച്ച ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.ചങ്ങരംകുളം നന്നംമുക്ക് താമസിക്കുന്ന പുതിയേടത്ത് ലത്തീഫ് (38), തൃശൂർ പുത്തൂർ സ്വദേശി ചെമ്മാനി വിഷ്ണു (31) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.

ശനിയാഴ്ച പുലർച്ചയാണ് എടപ്പാൾ ത്രിപുരാനന്ദര ക്ഷേത്രത്തിലെ പൂജസാമഗ്രികൾ മോഷ്ടിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ സംഘത്തെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ചങ്ങരംകുളം എസ്.ഐ ബാബു ജോർജ്, സി.പി.ഒ രാജേഷ്, ജെറോം, സീനിയർ സി.പി.ഒ ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temple theftmalappuram
News Summary - Two people were arrested for robbing the temple
Next Story