വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsകോഴിക്കോട്: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മീഞ്ചന്ത വട്ടക്കിണർ ഒ.ബി റോഡിൽ താമസിക്കുന്ന വയോധികയുടെ വള മോഷ്ടിച്ച കേസിൽ അരക്കിണർ മനലൊടി വയൽ അമീഷ് അലി (19), നോർത്ത് ബേപ്പൂർ കയറ്റിച്ചിറ പറമ്പ് ബി.വി നിവാസിൽ അബൂബക്കർ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പൊലീസിന്റെ പിടിയിലായത്.
കേരള ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവള കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയോധിക തിരിച്ചെടുത്തിരുന്നത്. അന്ന് വൈകീട്ടുതന്നെ വള മോഷണം പോയതോടെ പിറ്റേദിവസം രാവിലെ അവർ പന്നിയങ്കര പൊലീസിൽ പരാതി നൽകി. പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിൽ പന്നിയങ്കര ഇൻസ്പെക്ടർ പി.ജി. രാംജിത്, സബ് ഇൻസ്പെക്ടർ എം. ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സി. വിജേഷ്, ഷിനിൽ ജിത്ത്, ബിനോയ് വിശ്വം, അനൂജ് സിവിൽ പൊലീസ് ഓഫിസർ ടി.പി. ദിലീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.