17 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsനിലമ്പൂർ: 17 ഗ്രാം എം.ഡി.എം.എയുമായി നാടുകാണി ചുരത്തിൽനിന്ന് രണ്ടുപേരെ പൊലീസ് പിടികൂടി. കരുളായി ഹൈസ്കൂൾകുന്ന് കൊളപ്പറ്റ റംസാൻ (43), കരുളായി വലമ്പുറം കാരക്കാടൻ ഷറഫുദ്ദീൻ എന്ന കുള്ളൻ ഷർഫു (35) എന്നിവരെയാണ് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്‍റെ നേതൃത്വത്തിലെ ഡാൻസാഫ് സംഘവും വഴിക്കടവ് പൊലീസും പിടികൂടിയത്.
ഞായറാഴ്ച രാവിലെ 10ന് ചുരം ഒന്നാം വളവിൽനിന്നാണ് ബൈക്കിൽ വരുന്നതിനിടെ ഇരുവരും വലയിലായത്. ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി.
കേരളത്തിലേക്ക് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു. വഴിക്കടവ് എസ്.ഐ കെ.ജി. ജോസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിൽപനക്ക് പുറമെ രഹസ്യകേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് സംഘം ചേർന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്.
ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. 14 കിലോ കഞ്ചാവ് കൈവശം വെച്ചതിന് ഷറഫുദ്ദീനെതിരെ എക്സൈസ് കേസ് നിലവിലുണ്ട്.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ എസ്.ഐ വി. രവികുമാർ, സി.പി.ഒ എ. ജിതിൻ, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.