Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

അ​ൽ​ക്കേ​ഷ്, ര​ഞ്ജി​ത്ത്

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 22 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ മ​ണ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ (22), അ​ൽ​കേ​ഷ് അ​നി​ൽ​കു​മാ​ർ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ജങ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ.​പി.​എ​ഫും എ​ക്‌​സൈ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. മൂ​ന്നു മാ​സം മു​മ്പ് ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​ക്ക് പോ​യ ഇ​രു​വ​രും അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

വി​ഷു ആ​ഘോ​ഷ​ത്തി​ന് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വി​ൽ​ക്കാ​ൻ ബാം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്ന് ഇ​വ​ർ ​മൊ​ഴി ന​ൽ​കി. ഉ​ത്സ​വ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ർ.​പി.​എ​ഫ് സി.​ഐ സൂ​ര​ജ് എ​സ്. കു​മാ​ർ, എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. രാ​ജേ​ഷ്, ആ​ർ.​പി.​എ​ഫ് എ.​എ​സ്.​ഐ​മാ​രാ​യ കെ. ​സു​നി​ൽ കു​മാ​ർ, സ​ജി അ​ഗ​സ്റ്റി​ൻ, കെ. ​സു​നി​ൽ, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​യ്ദ് മു​ഹ​മ്മ​ദ്, പ്രി​വ​ന്റ്റി​വ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ്‌ റി​യാ​സ്, ആ​ർ.​പി.​എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ, കെ. ​അ​നി​ൽ കു​മാ​ർ പി.​ബി. പ്ര​ദീ​പ്‌, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ബ​ഷീ​ർ, എ​ൻ. ര​ജി​ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - two were arrested with drugs
Next Story