Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ മാരക മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ

text_fields
bookmark_border
mdma
cancel
camera_alt

മയക്കുമരുന്നുമായി പിടിയിലായ ഷാഹുൽ, അജാസ്

ചാവക്കാട്: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട് ചെട്ടൂർ വലിയ പറമ്പിൽ അജാസ് (38) എന്നിവരാണ് ചാവക്കാട് പൊലീസിൻ്റെ പിടിയിലായത്.

ഞായാഴ്ച വൈകീട്ട് മണത്തല വിശ്വാനാഥ ക്ഷേത്രത്തിനു സമീപം നടത്തിയ വാഹന പരിശോധക്കിടെയാണ് രണ്ടു പേരും പിടിയിലായത്. ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ പോക്കറ്റിൽ നിന്ന് താഴേക്ക് വീണ പൊതികൾ കണ്ട് സംശയം തോന്നി പിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് മനസിലായത്. എട്ടു ഗ്രാം എം.ഡി.എം.എ കസ്റ്റഡിയിലെടുത്തു.

ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജി​െൻറ നേതൃത്വത്തിൽ എസ്.ഐ കെ. ഉമേഷ്, എ.എസ്.ഐമാരായ സജിത്ത്, ബാബു, സി.പി.ഒമാരായ ആഷിഷ്, വിനീത്, ഷൈജു, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdrugmdma
News Summary - two were arrested with mdma
Next Story