ചോക്ലേറ്റ് വിൽപനയുടെ മറവിൽ കുഴൽപ്പണക്കടത്ത്: രണ്ടു യുവാക്കൾ പിടിയിൽ
text_fieldsപരപ്പനങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിന്‍റെ മറവിൽ കുഴൽപ്പണം കടത്തിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ.
ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ തിരൂരങ്ങാടി സ്വദേശികളായ പി.ഫഹദ് (21), പി. മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (21) എന്നിവരെ ചെമ്മാട് വെച്ചാണ് പിടികൂടിയത്.
ഇവരിൽ നിന്ന് 31,28,000 രൂപയും പിടിച്ചെടുത്തു. താനൂർ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫീസർ ഹണി.കെ.ദാസ്, തിരൂരങ്ങാടി എസ്.ഐ പ്രിയൻ, എസ്.ഐ മോഹൻദാസ്, താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച അഞ്ചംഗ സംഘങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേങ്ങരയും കേന്ദ്രീകരിച്ച് കുഴൽപ്പണക്കടത്ത് നടത്തുന്നുണ്ട് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ നിരീക്ഷിച്ച് വരികയാണന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.