Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​റി​ൽ ക​ട​ത്തി​യ...

കാ​റി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നുമാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മം​ഗ​ളൂ​രു: കാ​റി​ൽ ക​ട​ത്തി പൊ​തു​സ്ഥ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു​ യു​വാ​ക്ക​ളെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. 3,70,050 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശി​ശി​ർ ദേ​വ​ഡി​ഗ (31), എ​ൽ. സു​ശാ​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ർ​മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ന്തോ​ഷ് ന​ഗ​റി​ൽ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ ഇ​രു​ന്ന് ഇ​ട​പാ​ടു​കാ​രെ തേ​ടു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്. 132 ഗ്രാം ​എം.​ഡി.​എം.​എ, 250 ഗ്രാം ​എ​ൽ.​എ​സ്.​ഡി എ​ന്നി​വ കാ​റി​ൽ ക​ണ്ടെ​ത്തി. ക​ത്തി, വാ​ൾ, അ​ള​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrugBangalore NewsArrest
News Summary - Two youths arrested with drugs
Next Story