എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsഎം.ഡി.എം.എയുമായി വാടാനപ്പള്ളിയിൽ അറസ്റ്റിലായവർ
വാടാനപ്പള്ളി: മാരകമയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ടുപേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശമംഗലം എം.എൽ.എ വളവ് അറക്കവീട്ടിൽ റഹീസ് (18), തൃത്തല്ലൂർ മൊളുബസാർ മാനാത്ത് പറമ്പിൽ മുഹസിൻ (20) എന്നിവരെയാണ് ഇടശ്ശേരി ബീച്ച് തമ്പാൻകടവിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ കാറിൽനിന്ന് 1.070 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. വിൽപന സംഘത്തിലെ അംഗങ്ങളാണിവരെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് ശങ്കറിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ വാടാനപ്പള്ളി എസ്.എച്ച്.ഒ എസ്.ആർ. സനീഷ്, പൊലീസുകാരായ ഷൈൻ, മാർട്ടിൻ, നിശാന്ത്, വിനോദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുനീഷ് എന്നിവരും ഉണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.