ക്രിമിനൽ കേസ് പ്രതിയുൾപ്പെടെ രണ്ട് യുവാക്കൾ ബൈക്ക് മോഷണത്തിന് പിടിയിൽ
text_fieldsപത്തനംതിട്ട: പൊലീസിനെ വിദഗ്ധമായി വെട്ടിച്ച് കടന്ന ബൈക്ക് മോഷ്ടാവിനെ സാഹസികമായിപിന്തുടർന്ന് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഏഴംകുളം വയല അറുകാലിയ്ക്കൽ പടിഞ്ഞാറ് ഉടയാൻവിള കിഴക്കേതിൽ കണ്ണൻ ശ്യാംകുമാറാണ് (22) കൊടുമൺ പൊലീസിെൻറ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതിയും കുടുങ്ങി.
ഏറത്ത് അറുകാലിക്കൽ വടക്കടത്തുകാവ് കുഴിവിള പുത്തൻവീട്ടിൽനിന്നും, ആലപ്പുഴ കൃഷ്ണപുരം രണ്ടാംകുറ്റി ബസീല മൻസിൽ വീട്ടിൽ താമസിക്കുന്ന സിഹാസാണ് (22) പിടിയിലായ രണ്ടാം പ്രതി.ഈമാസം മൂന്നിന് പുലർച്ച ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ ഷാജിയുടെ മകൻ സ്റ്റാലിൻ പി. ഷാജിയുടെ വീടിെൻറ കാർ പോർച്ചിൽ നിന്നാണ് ഒരു ലക്ഷം രൂപയുടെ ബുള്ളറ്റ് മോഷണം പോയത്.
എസ്.ഐ അശോക് കുമാറിെൻറ നേതൃത്വത്തിൽ ഞായറാഴ്ച കൊടുമൺ ചിരണിക്കൽ വെച്ച് മോഷണം പോയ ബുള്ളറ്റിനെപ്പോലെ തോന്നിയത് പാഞ്ഞുപോകുന്നത് കണ്ട് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, നിർത്താതെ പറക്കോട് ഭാഗത്തേക്ക് അതിവേഗം പോയതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.