തൊഴിൽരഹിതനായ പിതാവ് രണ്ടുവയസുകാരനെ കഴുത്തറുത്ത് കൊന്നു
text_fieldsഹൈദരാബാദ്: തൊഴിൽ രഹിതനായ യുവാവ് രണ്ടുവയസുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി. പ്രശാന്ത് നഗറിൽ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഹസീബ് എന്നയാളാണ് പ്രതി. താമസിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെത്തിച്ച ശേഷം മകന്‍റെ കഴുത്തറുക്കുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതക ശേഷം പ്രതി സ്ഥലം വിട്ടു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതിയായ തൊഴിൽരഹിതനായ ഹബീബിനെ ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നതായും കണ്ടെത്തി.
അടുക്കളയിൽ നിന്ന് കത്തിയെടുത്താണ് ഹസീബ് കുട്ടിയെയും കൂട്ടി മുകളിലേക്ക് പോയത്. സംശയം തോന്നിയ കുഞ്ഞിന്‍റെ മാതാവ് മുകളിൽ എത്തിയപ്പേഴേക്കും കൃത്യം നടത്തി പ്രതി സ്ഥലം വിട്ടിരുന്നു.
ബന്ധുക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ലങ്ങർ ഹൗസ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.