യുവതിയുടെ അസ്വാഭാവികമരണം കൊലപാതകം; പ്രതി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: യുവതിയുടെ അസ്വാഭാവിക മരണം ക്രൈംബ്രാഞ്ചിെൻറ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. മല്ലപ്പള്ളിയിൽ 26കാരി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്‌മോൻ എന്ന നസീറാണ് (39) പ്രതി. ഇയാളെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലായ സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തു. തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് ജില്ല ക്രൈംബ്രാഞ്ചിെൻറ അന്വേഷണത്തിൽ തെളിഞ്ഞു.
2019 ഡിസംബർ 15ന് പകലാണ് സംഭവം. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പൊലീസിെൻറ പ്രാഥമികാന്വേഷണം. ഭർത്താവിനെ ഉപേക്ഷിച്ച് ആറുമാസമായി കാമുകനൊപ്പം താമസിച്ചുവരുകയായിരുന്നു. സംഭവദിവസം യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 53 മുറിവുകൾ കെണ്ടത്തുകയും ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാകുകയും ചെയ്തു. യുവതിയുടെ നഖത്തിൽനിന്ന് ലഭിച്ച ഡി.എൻ.എ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി വി.ജെ. ജോഫിയുടെ നേതൃത്വത്തിൽ യുവതിയുടെ വീടിനുസമീപം കണ്ട സംശയിക്കപ്പെട്ട മൂന്നുപേരിൽ കേന്ദ്രീകരിക്കുകയും തുടർച്ചയായി ചോദ്യംചെയ്യുകയും ചെയ്തു. യുവതിയുടെ നഖങ്ങളിൽ കണ്ടെത്തിയ ഡി.എൻ.എയുമായി നസീറിെൻറ ഡി.എൻ.എയുടെ സാമ്യം ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്.
കാമുകനും അയാളുടെ പിതാവും വീട്ടിൽനിന്ന് രാവിലെ പുറത്തുപോയശേഷം എത്തിയ നസീർ വീട്ടിൽ കടന്ന് യുവതിെയ ലൈംഗികപീഡനത്തിന് വിധേയയാക്കുകയാണുണ്ടായതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. യുവതി എതിർത്തപ്പോൾ തല കട്ടിൽപടിയിൽ ഇടിപ്പിച്ചു. തുടർന്ന് ബോധരഹിതയായ യുവതിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ വെള്ളമുണ്ട് ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുെന്നന്നും ചോദ്യംചെയ്യലിൽ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.