സൈനികരെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനമെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിന്നില്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസിനെ ഉദ്ധരിച്ച് ന്യൂസ്18 ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഈ മാസം 12ന് നാലു സൈനികരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മോഹന്‍ ദേശായി എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആന്ധപ്രദേശ് സ്വദേശിയായ ദേശായി സംഭവത്തിെൻറ ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെട്ട് നേരത്തെ പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു. കുര്‍ത്തയും പൈജാമയും ഇട്ട് മുഖംമൂടി ധരിച്ച രണ്ട് പേര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് കണ്ടതായാണ് ദേശായി മൊഴി നൽകിയത്. ഇതനുസരിച്ച് ചില മാധ്യമങ്ങള്‍ സംഭവം ഭീകരാക്രമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
കൊല്ലപ്പെട്ടവര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മോഹന്‍ ദേശായി പ്രയാസത്തിലായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
തന്ത്രപരമായ നീക്കങ്ങളാണ് സഹപ്രവർത്തകരെ ഇല്ലാതാക്കാൻ ദേശായി നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കൊലപാതകം നടത്താൻ ഏപ്രില്‍ ഒമ്പതിന് പുലർച്ചെ ആയുധം സ്വന്തമാക്കി. ഏപ്രില്‍ 12-ന് രാവിലെ 4.30 ഓടെ കാവല്‍ ജോലിക്കിടെ ഉറങ്ങിക്കിടന്ന നാല് പേരേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ദേശായി സമ്മതിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയത്.
സാഗര്‍ ബാനെ (25), ആര്‍. കമലേഷ് (24), ജെ. യോഗേഷ് കുമാര്‍ (24), സന്തോഷ് എം. അഗര്‍വാള്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിന് ശേഷം ഇയാള്‍ റൈഫിളും ബുള്ളറ്റുകളും സൈനിക കേന്ദ്രത്തിലെ മലിനജലക്കുഴിയില്‍ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.