പ്രകൃതിവിരുദ്ധ പീഡനം: 27 വർഷം തടവും പിഴയും
text_fieldsകോട്ടയം: അംഗപരിമിതനായ 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മുട്ടമ്പലം പറാണിയിൽ കൃഷ്‌ണൻ എന്ന രാജപ്പനെയാണ് (57) കോട്ടയം അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്‌ജി കെ.എൻ. സുജിത് ശിക്ഷിച്ചത്.
പ്രകൃതിവിരുദ്ധ പീഡനത്തിന് ഏഴ് വർഷവും പോക്‌സോ നിയമം ആറാം വകുപ്പ് പ്രകാരം 20 വർഷവുമാണ് തടവ്. ഇത് ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണം.2016- 2017 കാലയളവിലാണ് ബാലനെ പ്രതി പീഡനത്തിനിരയാക്കിയത്. ഇറഞ്ഞാൽ പാലത്തിനടിയിലും ആളൊഴിഞ്ഞ പഴയ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇത് നേരിൽ കണ്ട കുട്ടിയുടെ കൂട്ടുകാർ വിവരം സ്‌കൂളിലറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ ചൈൽഡ്‌ലൈനിൽ അറിയിക്കുകയും, കോട്ടയം ഈസ്‌റ്റ് പൊലീസ് കേസ് എടുക്കുകയുമായിരുന്നു. സാക്ഷികളായിരുന്ന കുട്ടിയുടെ രണ്ട് കൂട്ടുകാർ വിചാരണവേളയിൽ കൂറുമാറിയിരുന്നു.സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ. പുഷ്‌കരനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.