25കാരിയെ രണ്ടുവർഷത്തോളം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് പൊലീസുകാരൻ; ആത്മഹത്യക്ക് ശ്രമിച്ച് യുവതി
text_fieldsകാൺപൂർ: ഉത്തർപ്രദേശിൽ രണ്ടുവർഷത്തോളമായി ട്രാഫിക് പൊലീസുകാരനായ അടുത്ത ബന്ധുവും മകനും േചർന്ന് 25കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗംഗ നദിയിൽ ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
മിർസാപൂർ സ്വദേശിയാണ് യുവതി. ഞായറാഴ്ച വൈകിട്ട് യുവതി ഗംഗ നദിയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് മുങ്ങൽവിദഗ്ധരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. യുവതിയുടെ പരാതിയിൽ െപാലീസ് കേസെടുക്കുകയും ചെയ്തു.
2019ജനുവരിയിൽ യുവതിയെയും കുടുംബത്തെയും കുംഭമേളയിൽ പങ്കെടുക്കുന്നതിനായി അമ്മാവൻ ക്ഷണിക്കുകയായിരുന്നു. അവിടെവെച്ച് പെൺകുട്ടിയെ ഒരു ഹോട്ടലിലേക്ക് കൂട്ടികൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി ബലാത്സംഗത്തിന് ഇരയാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഉപേയാഗിച്ച് യുവതിയെ അലഹബാദ്, കാൺപൂർ തുടങ്ങിയ സ്ഥലത്തെത്തിച്ച് രണ്ടുവർഷത്തോളം ബലാത്സംഗം ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രത്തിനായി അമ്മാവൻ ഗുളിക നൽകിയതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച അമ്മാവനും മകനും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി കാൺപൂരിലെ ചകേരി പ്രദേശത്ത് എത്തിക്കുകയായിരുന്നു. അവിടെവെച്ച് മറ്റൊരു വിഡിയോ ചിത്രീകരിക്കാൻ ഇരുവരും ശ്രമിച്ചു. യുവതി ഇതിന് സമ്മതിക്കാതെ വന്നതോടെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് സംഭവം അറിയിച്ചതിന് പിന്നാലെ നദിയിൽ ചാടി. യുവതിയെ ഉടൻതന്നെ പി.ആർ.വി അധികൃതരെത്തി രക്ഷപ്പെടുത്തി -ഡി.സി.പി പറഞ്ഞു.
യുവതിയുടെ പരാതിയിൽ ട്രാഫിക് പൊലീസ് കോൺസ്റ്റബിളിനും മകനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയെ മെഡിക്കൽ പരിേശാധനക്ക് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.