പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടു കേസുകൾ തെളിയിക്കാനായില്ല; ഉത്ര വധക്കേസ് പുതിയ പഠനശാഖക്ക് വഴിതുറന്നു
text_fieldsകൊല്ലം: ഉത്ര വധക്കേസ് ഫോറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നത് സംബന്ധിച്ച പഠനശാഖക്കാണ് കേസ് വഴിതുറന്നത്.
പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിെൻറ അളവ് എന്നിവ സംബന്ധിച്ച് വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി.
ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുമ്പുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആദ്യ കേസാണ് കേരളത്തിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.