വി.എച്ച്.പി നേതാവിന് വധഭീഷണിക്കത്ത് നൽകിയത് മുസ്ലിം യുവതിയല്ല; ഹിന്ദു സുഹൃത്തുക്കളെന്ന് പൊലീസ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ വി.എച്ച്.പി നേതാവിന് വധഭീഷണിക്കത്ത് നൽകിയത് മുസ്ലിം യുവതിയല്ലെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ ഹിന്ദു വിഭാഗക്കാരാണെന്നും റിപ്പോർട്ട്. വിശ്വ ഹിന്ദു പരിഷത് നേതാവ് സന്തോഷ് ശർമയ്ക്ക് ജൂലൈ 12നാണ് വധഭീഷണിക്കത്ത് ലഭിക്കുന്നത്. സംഭവത്തിന് പിന്നിൽ ബുർഗ ധരിച്ച യുവതിയാണെന്നായിരുന്നു ആരോപണം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഹിന്ദുവിഭാഗക്കാരാണെന്നും പരാതിക്കാരൻ്റെ അടുത്ത സുഹൃത്തുക്കളാണെന്നും പൊലീസ് കണ്ടെത്തിയത്.
ഉർദുവിലെഴുതിയ കത്തിൽ വരികൾ സൂക്ഷിച്ച് വായിക്കണമെന്നും നിങ്ങൾ രക്ഷപ്പെടില്ലെന്നുമായിരുന്നു എഴുതിയത്. അല്ലാഹു അക്ബർ എന്നും കുറിപ്പിൽ എഴുതിച്ചേർത്തിരുന്നു. തനിക്ക് മുമ്പും ഇത്തരത്തിൽ വധഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും ഭ.മില്ലാതെ ഹിന്ദുത്വത്തിന് വേണ്ടി പോരാടുമന്നുമായിരുന്നു പരാതി നൽകിയതിന് പിന്നാലെ ശർമയുടെ പരാമർശം.
മേഖലയിലെ വർഗീയ സംഘർഷങ്ങളെക്കുറിച്ച് കാര്യമായ ആശങ്കകൾ ഉയർത്തിയ വധഭീഷണി കത്ത് ബുർഗ ധരിച്ച സ്ത്രീ ശർമയുടെ കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശർമയുടെ സുഹൃത്തുക്കളാണ് പിന്നിലെന്ന് കണ്ടെത്തിയത്. ഇവർ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തിന് പിന്നിൽ വർഗീയ ഉദ്ദേശ്യമില്ലെന്നും തിരിച്ചറിയാതിരിക്കാനാണ് ബുർഗ ധരിച്ചതെന്നും പൊലീസ് അറിയിച്ചു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.