ഡിവൈ.എസ്.പിയുടെ വീട്ടിൽ വിജിലൻസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: അഴിമതിക്കേസ് അട്ടിമറിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡിവൈ.എസ്.പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് പരിശോധന.
കഴക്കൂട്ടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആരോപണം ശരിവെക്കുന്ന രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് വിജിലൻസ് ഡിവൈ.എസ്.പിയായ വേലായുധൻ നായർക്കെതിരെ കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷൽ വിഭാഗം ഡിവൈ.എസ്.പിയാണ് വേലായുധൻ നായർ. ഡിവൈ.എസ്.പിയുടെ മകന്റെ അക്കൗണ്ടിലേക്ക് നാരായണൻ പണം കൈമാറിയത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.