എ.ഇ.ഒ ഓഫിസിൽ വിജിലൻസ് പരിശോധന: കണക്കിൽപ്പെടാത്ത 11,750 രൂപ കണ്ടെടുത്തു
text_fieldsനിലമ്പൂർ: എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് ആനുകൂല്യം അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേടുണ്ടെന്ന പരാതിയിൽ സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി നിലമ്പൂർ എ.ഇ.ഒ ഓഫിസിൽ മലപ്പുറം പൊലീസ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ വിഭാഗം വിജിലൻസ് സംഘം പരിശോധന നടത്തി. സി.ഐ പി. ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ 11.15ന് എത്തിയപ്പോൾ ജീവനക്കാർ ആരും ഹാജർ ബുക്കിൽ ഒപ്പുവെച്ചിരുന്നില്ല.
കൈവശമുള്ള പണം ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. കണക്കിൽപ്പെടാത്ത 11,750 രൂപ കണ്ടെടുത്തു. തുക ട്രഷറിയിൽ അടക്കും. ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ നിരവധി അപാകതകൾ കണ്ടെത്തി. എസ്.ഐ പി. മോഹൻദാസ്, എ.എസ്.ഐ ടി.ടി. ഹനീഫ, കെ. സന്തോഷ്, ഷിഹാബ്, മലപ്പുറം ആർ.ഡി.ഡി ഓഫിസിലെ എൽ.വി. സജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഡിവൈ.എസ്.പി മുഖേന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.