മുണ്ടൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് റെയ്ഡ്
text_fieldsതൃശൂർ: മുണ്ടൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽപൊടാത്ത 5,400 രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആധാരമെഴുത്തുകാരിൽനിന്നും പൊതുജനങ്ങളിൽനിന്നും രജിസ്ട്രാർ ഓഫിസിലെ സേവനങ്ങൾക്കായി ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം വിജിലന്‍സിന് ലഭിച്ചിരുന്നു.
തുടർന്നാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിന്റെ നിര്‍ദേശപ്രകാരം വിജിലൻസ് ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയിൽ ഓഫിസിനകത്തെ ഫയലില്‍നിന്ന് പുറത്തെ ഫയര്‍ ബോക്സില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. പണം കണ്ടെടുത്തത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.