കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഓഫിസർ റിമാൻഡിൽ; അനർഹമായി വൻതോതിൽ സ്വത്ത് സമ്പാദിച്ചതായി സൂചന
text_fieldsപത്തനംതിട്ട: കൈക്കൂലി കേസിൽ അറസ്റ്റിലായ ഓമല്ലൂർ വില്ലേജ് ഓഫിസർ എസ്.കെ. സന്തോഷ്കുമാറിെന തിരുവനന്തപുരം വഞ്ചിയൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി. 31വരെ ഇയാളെ റിമാൻഡ് ചെയ്തു. വസ്തു പോക്കുവരവ് നടത്തുന്നതിന് വാഴമുട്ടം സ്വദേശിയിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങവെ വ്യാഴാഴ്ച െവെകീട്ട് 4.30നാണ് വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിലായത്. മാതാവിെൻറ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് മാറ്റാൻ വസ്തു പോക്കു വരവ് ചെയ്തുകിട്ടാനാണ് വാഴമുട്ടം സ്വദേശി വില്ലേജ് ഓഫിസിൽ ചെന്നത്. പ്രമാണത്തിൽ അവ്യക്തത ഉണ്ടെന്നും പണം തന്നാൽ സാധിച്ചുതരാമെന്നും പറയുകയായിരുന്നു.
ഇതേതുടർന്ന് പത്തനംതിട്ട വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയെ സമീപിക്കുകയായിരുന്നു. അവർ നൽകിയ നോട്ടുകളുമയി പരാതിക്കാരൻ വില്ലേജ് ഓഫിസിൽ എത്തുകയായിരുന്നു. ഇയാളുെട കിടങ്ങന്നൂരിലെ വീട്ടിലും വ്യാഴാഴ്ച വൈകീട്ട് റെയ്ഡ് നടന്നു. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വിജിലൻസ് വ്യക്തമാക്കിയിട്ടില്ല. അനർഹമായി ഇയാൾ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായാണ് സൂചന. പിടിയിലാകുന്ന അന്ന് ഉച്ചക്കുമുമ്പ് 42,000 രൂപ പലരിൽ നിന്നായി ഇയാൾ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസർ പിടിയിലായത് അറിഞ്ഞ് ധാരാളം പേരാണ് തടിച്ചുകൂടിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി എട്ടിന് ഓഫിസറെ കൊണ്ടുപോകും വരെ നാട്ടുകാർ രോഷപ്രകടനവുമായി നിന്നു. എന്ത് ആവശ്യത്തിന് വില്ലേജിൽ വന്നാലും കൈക്കൂലി നൽകേണ്ട ഗതികേടിലായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. ആരും രേഖാമൂലം പരാതി നൽകാൻ തയാറായില്ല. എല്ലാവരും വിജിലൻസ് ഓഫിസിൽ ഫോണിൽ വിളിച്ച് പരാതി പറയുക മാത്രമാണ് ചെയ്തിരുന്നത്. നിരന്തരം പരാതി ചെന്നതോടെ ഇയാൾ വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു. ഒന്നര വർഷമായി ഇയാൾ ഓമല്ലൂരിൽ വൻ അഴിമതിയാണ് കാണിച്ചത്. നിലം നികത്തലിനാണ് കൈക്കൂലി കൂടുതലും വാങ്ങിയത്. നേരത്തേ ജോലി ചെയ്ത സ്ഥലങ്ങളിലും ഇയാൾക്കെതിരെ പരാതിയുയർന്നിരുന്നു.
സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഓമല്ലൂര്‍ വില്ലേജ് ഓഫിസര്‍ എസ്.കെ. സന്തോഷ് കുമാറിനെ അന്വേഷണവിധേയമായി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.