വിനോദ് വധം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: പനമണ്ണയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പനമണ്ണ അമ്പലവട്ടം തറയിൽ വീട്ടിൽ ഇല്യാസ് (35) ആണ് അറസ്റ്റിലായത്. പനമണ്ണ ചക്യാവിൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ വിനോദിന്റെ (32) വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2020 മെയ് 31നായിരുന്നു സംഭവം. വിനോദിന്റെ സഹോദരൻ രാമചന്ദ്രനെയും വെട്ടിപ്പരിക്കേൽപിച്ചിരുന്നു.
11 പ്രതികളുള്ള കേസിൽ ആദ്യം നാല് പേരും പിന്നീട് ഒരാളും അറസ്റ്റിലായി. ഇതിൽ നാല് പേരെ കോടതി ശിക്ഷിച്ചിരുന്നു. ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇല്യാസ് ഉൾപ്പടെ ഏഴുപേർ കേസ് വിചാരണക്ക് ശേഷം ഒളിവിലായിരുന്നു. കേസിലെ ഒന്നും രണ്ടും നാലും ആറും പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. ഒറ്റപ്പാലം സി.ഐ എം. സുജിത്തിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇല്യാസിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.