റോഡിൽ അഭ്യാസം നടത്തല്ലേ...പിടിവീഴും; ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും
text_fieldsപാലക്കാട്: വാഹനാപകടത്തിന്‍റെ തോത് കുറക്കുന്നതിന്‍റെ ഭാഗമായി റോഡ് സുരക്ഷക്ക് മുൻതൂക്കം നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് മെന്‍റ് വിഭാഗം പരിശോധന ശക്തമാക്കി. മഴക്കാലം വരുന്നതോടെ റോഡപകടത്തിന്‍റെ തോതും വ്യാപ്തിയും കുറക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.
മോട്ടോർ വാഹനാപകടത്തിൽ പെട്ടവരിൽ ഏറിയപങ്കും ഇരുചക്ര വാഹന യാത്രികരാണ്. മതിയായ സുരക്ഷ ഉപകരണങ്ങൾ ധരിക്കാതെയും ഗതാഗത നിയമങ്ങൾ ലംഘിച്ചും യാത്ര ചെയ്യുന്നവരാണ് അപകടത്തിന് കാരണമാകുന്നത്.
അപകടങ്ങൾ കുറക്കാൻ വരുംദിവസങ്ങളിൽ താഴെ പറയുന്ന ലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. വാളയാർ- വടക്കഞ്ചേരി ദേശീയപാതയിൽ ചിലയിടങ്ങളിൽ വാഹനങ്ങൾ ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്ന് ആർ.ടി.ഒ എം.കെ. ജയേഷ് കുമാർ അറിയിച്ചു.
ഇങ്ങനെ പോയാൽ ലൈസൻസ് റദ്ദാവും
ഹെൽമറ്റ് ധരിക്കാതെ
വാഹനം ഓടിക്കുക
ട്രിപ്പ്ൾ റൈഡിങ്
അമിത വേഗം
ചുവപ്പു സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുക
നിരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക
പരിശോധനസമയത്ത് വാഹനം നിർത്താതെ പോകുക
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക
മദ്യപിച്ച് വാഹനം ഓടിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.