സ്ത്രീകള്‍ക്കുനേരെ അതിക്രമം; 25 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
text_fieldsഎടക്കര: സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തിയ കേസില്‍ പ്രതി 25 വര്‍ഷത്തിനുശേഷം എടക്കര പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടന്ന രണ്ട് സംഭവങ്ങളാണ് കേസിനാസ്പദമായത്.
ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ വീടുകളില്‍ കയറി സ്ത്രീകള്‍ക്കുനേരെ നടത്തിയ രണ്ട് അതിക്രമ സംഭവങ്ങളില്‍ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ രാജുവിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ചോക്കാട് വാർഡ് വിഭജനം നിർദേശങ്ങൾ പാലിച്ചല്ല -സി.പി.എം
കാളികാവ്: ചോക്കാട് പഞ്ചായത്ത് കരട് വാര്‍ഡ് വിഭജന നിര്‍ദേശങ്ങളില്‍ ആക്ഷേപമുള്ളതായി ആരോപിച്ച് സി.പി.എം ചോക്കാട് ലോക്കല്‍ കമ്മിറ്റി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കി. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വാര്‍ഡ് വിഭജനം നടന്നത്. കൃത്യമായ ജനസംഖ്യാ അനൂപാതം പ്രദേശത്തിന്റെ ഭൂമിശാസ്ത്രഘടന എന്നിവ നോക്കാതെ വാര്‍ഡ് വിഭജിച്ചുവെന്നാണ് പ്രധാന ആഷേപം. നിലവിലെ കരട് വിജ്ഞാപനത്തില്‍ ഡീലിമിറ്റേഷന്‍ കമ്മിറ്റി മാര്‍ഗ നിർദേശപ്രകാരം ക്ലോക്ക് വൈസിലാണ് വാര്‍ഡുകള്‍ വിഭജിക്കേണ്ടത്.
ഇത് കൃത്യമായി പാലിക്കല്ലെട്ടില്ല. ഈ കാരണാത്താല്‍ പാറല്‍, പാറമ്മല്‍ പോലുള്ള സാമ്യതയുള്ള പേരുള്ള വാര്‍ഡുകള്‍ അടുത്തടുത്തു വരുന്നു. ഇത് ആശയകുഴപ്പത്തിന് കാരണമാവും. വാര്‍ഡുകളിലെ വാസയോഗ്യമായ വീടുകളുടെയും ജനസംഖ്യ അനുപാതവും അനുസരിച്ചാണ് വാര്‍ഡുകള്‍ വിഭജിക്കേണ്ടത്. എന്നാല്‍ ശരാശരി ജനസംഖ്യ വാര്‍ഡുതലത്തില്‍ 1611 ആണെന്നിരിക്കെ സാങ്കല്‍പ്പിക കണക്കായ 1500 എന്ന ക്രമത്തിലാണ് വാര്‍ഡുകള്‍ വിഭജിച്ചത്. മാത്രമല്ല, 279 വീടുകള്‍ പട്ടികയില്‍ ആവര്ത്തിച്ചുവരുന്നതായും പരാതിയില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വാര്‍ഡുകള്‍ ക്രമീകരിച്ചാല്‍ അതു വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രദേശത്തിന്റെ ഭൂപടം പരിശോധിച്ച് കരട് വാര്‍ഡ് വിഭജനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യം.
വാർഡ് വിഭജനത്തിനെതിരെ യു.ഡി.എഫും പരാതി നൽകി
കാളികാവ്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചോക്കാട് പഞ്ചായത്തിൽ അശാസ്ത്രീയമായ രീതിയിൽ വാർഡുകളുടെ അതിരുകൾ പുനർവിഭജനം നടത്തിയതിനെതിരെ ചോക്കാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഡീലിമിറ്റേഷൻ സെക്രട്ടറിക്ക് പരാതി നൽകി. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയമായ ഇടപെടലിന്റെ അതിപ്രസരം വാർഡ് പുനർ വിഭജനത്തിൽ പ്രകടമാണ്.
തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച നിബന്ധനകൾ ഒന്നും പാലിക്കപ്പെടാതെയാണ് പഞ്ചായത്തിൽ വാർഡുകൾ വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്രകൃതിദത്തവും വ്യക്തവുമായ അതിരുകൾ നിലനിൽക്കെ അവ്യക്തവും സാങ്കൽപ്പികവുമായ അതിരുകൾ നിർണയിച്ച് നാലും അഞ്ചും കിലോമീറ്റർ ദൈർഘ്യമുള്ള വാർഡുകൾ പഞ്ചായത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നിയോജക മണ്ഡലങ്ങൾ ക്ലോക്ക് വൈസായി ഒന്നാം നിയോജക മണ്ഡലത്തിന്റെ വലതുഭാഗത്തായി ക്രമമായി ചുറ്റി വരണമെന്ന നിർദേശം ലംഘിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.