Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീകൾക്ക് നേരെ...

സ്ത്രീകൾക്ക് നേരെ അതിക്രമം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
sreejith, sarath sathyan
cancel
camera_alt

ശ്രീ​ജി​ത്ത്, ശ​ര​ത് സ​ത്യ​ൻ

എ​ട​ക്ക​ര: ലൈം​ഗി​കോ​ദ്ദേ​ശ്യ​ത്തോ​ടെ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ച കേ​സു​ക​ളി​ൽ ര​ണ്ടു​പേ​രെ എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​ക്ക​ര കൗ​ക്കാ​ട് സ്വ​ദേ​ശി ആ​ല​ങ്ങാ​ട​ന്‍ ശ്രീ​ജി​ത്ത് എ​ന്ന മ​ണി​ക്കു​ട്ട​ൻ (32), ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് ക​രി​ങ്കോ​റ​മ​ണ്ണ കൊ​ടു​വ​യ​ലി​ൽ ശ​ര​ത് സ​ത്യ​ൻ (32) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത് ലാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ്​ ശ്രീ​ജി​ത്ത് പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന യു​വ​തി​ക​ളെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്ന് ലൈം​ഗി​കോ​ദ്ദേ​ശ്യ​ത്തോ​ടെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ക്​​ടോ​ബ​ർ 13ന് ​ഇ​യാ​ളെ വ​ഴി​ക്ക​ട​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് പ്ര​തി ശ​നി​യാ​ഴ്ച​ത്തെ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. എ​ട​ക്ക​ര ബി​വ​റേ​ജ​സ് ഔ​ട്ട്​​ല​റ്റ് ജീ​വ​ന​ക്കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് ക​രി​ങ്കോ​റ​മ​ണ്ണ സ്വ​ദേ​ശി​യാ​യ ശ​ര​ത് സ​ത്യ​ൻ പി​ടി​യി​ലാ​യ​ത്. ആ​റു​മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ അ​ബൂ​ബ​ക്ക​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ബീ​ഷ്, സു​നീ​ഷ്, ശ​ഫീ​ഖ്, വ​നി​ത സി.​പി.​ഒ നി​ഷ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensViolencearrested
News Summary - Violence against women: Two arrested
Next Story