തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യ തല ഭക്ഷിച്ച് സ്വാമിമാർ; വിഡിയോ വൈറലായതോടെ കേസ്
text_fieldsതെങ്കാശി: തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യമാംസവും തലയും ഭക്ഷിച്ച സ്വാമിമാർക്കെതിരെ കേസ്. കല്ലൂരാണി ഗ്രാമത്തിലെ ക്ഷേത്ര ഉത്സവത്തിലെ ചടങ്ങിനിടെയാണ് സംഭവം.
സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വില്ലേജ് അഡ്മിനിസ്േട്രഷൻ ഓഫിസറുടെ പരാതിയിലാണ് നടപടി. മനുഷ്യശരീരം ഭക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി ശക്തി പൊതി സുടലൈ മാടസ്വാമി ക്ഷേത്ര(കാട്ടു കോവിൽ)ത്തിലെ സ്വാമിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഉത്സവ ചടങ്ങിനിടെ ചിലർ മനുഷ്യന്‍റെ തല കൈയിലേന്തി നിൽക്കുന്നതാണ് വിഡിയോ. നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുന്നതും വിഡിയോയിൽ കാണാം. അവർ ഇത് ഭക്ഷിക്കുന്നതായും പറയുന്നു. എന്നാൽ ആരുടെ മൃതദേഹമാണെന്നോ, എവിടെനിന്ന് കടത്തികൊണ്ടുവന്നതാണെന്നോ വ്യക്തമല്ല. ഇത് യഥാർഥ മനുഷ്യത്തലയാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.
'ഇവർ മനുഷ്യശരീരം എവിടെനിന്നാണ് കൊണ്ടുവന്നതെന്ന കാര്യം വ്യക്തമല്ല. പാതി കത്തിയ മൃതദേഹം ഏതെങ്കിലും ശ്മശാനത്തിൽനിന്ന് എടുത്തുകൊണ്ടുവന്നതാണോ എന്ന കാര്യവും അറിയില്ല. ഇതിൽ അേന്വഷണം തുടരുകയാണ്' -പൊലീസ് പറഞ്ഞു.
2019ലും കാട്ടുകോവിലിൽ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് ചടങ്ങിനിടെ ഒരു മനുഷ്യശരീരവും കൈയും ഇവർ കൊണ്ടുവന്നിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.
ക്ഷേത്രത്തിലെ സ്വാമിമാർ ചടങ്ങുകൾ നടക്കുേമ്പാൾ മനുഷ്യ ശരീരം തിരഞ്ഞ് ശ്മശാനങ്ങളിലും ചുടലപറമ്പുകളിലും പോകാറുണ്ടെന്ന് ചിലർ പറയുന്നു. സാധാരണയായി ഇവർ മടങ്ങിവരുേമ്പാൾ മനുഷ്യ ശരീരം കൊണ്ടുവരാറില്ല. എന്നാൽ, അടുത്തിടെ നടന്ന ചടങ്ങിൽ ഇവർ മനുഷ്യശരീരം കൊണ്ടുവരികയും ഭക്ഷിക്കുകയും ചെയ്തതായി ഗ്രാമവാസികൾ പറയുന്നു.
തുടർന്ന് പൊലീസ് സൂപ്രണ്ട് ആർ. കൃഷ്ണരാജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ ഉത്സവ സംഘാടകർക്കെതിരെയും സ്വാമിമാർക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രാദേശിക ദേവതകളാണെന്ന് സ്വയം പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നവരാണ് സ്വാമിയാദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.