Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിഷ്ണു പ്രസാദ്...

വിഷ്ണു പ്രസാദ് വധക്കേസ്: മുഖ്യപ്രതിയും സഹായിയും റിമാൻഡിൽ

text_fields
bookmark_border
വിഷ്ണു പ്രസാദ് വധക്കേസ്: മുഖ്യപ്രതിയും സഹായിയും റിമാൻഡിൽ
cancel
camera_alt

ജ​യ​ൻ, ലാ​ൽ

ചി​റ​യി​ന്‍കീ​ഴ്‌: വി​ഷ്ണു പ്ര​സാ​ദ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യും സ​ഹാ​യി​യും റി​മാ​ൻ​ഡി​ൽ. കി​ഴു​വി​ലം മു​ട​പു​രം എ​സ്.​എ​ന്‍ ജ​ങ്ഷ​ന്‍ ച​രു​വി​ള വീ​ട്ടി​ല്‍നി​ന്ന് തി​ട്ട​യി​ല്‍മു​ക്ക് തോ​പ്പി​ല്‍ പാ​ല​ത്തി​ന് സ​മീ​പം ഇ​ല​ഞ്ഞി​ക്കോ​ട് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ജ​യ​ൻ (43), ഇ​യാ​ളെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച പ​ട​നി​ലം വ​ട്ട​വി​ള വീ​ട്ടി​ൽ ലാ​ൽ (51) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.

ക​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു പ്ര​സാ​ദ് (25) ആ​ണ് ന​വം​ബ​ര്‍ 22ന് ​ചി​റ​യി​ന്‍കീ​ഴ്‌ ആ​ന​ത്ത​ല​വ​ട്ടം ചൂ​ണ്ട ക​ട​വി​ല്‍വെ​ച്ച് കൊ​ല്ല​പ്പെ​ട്ട​ത്. ചൂ​ണ്ട​യി​ട്ട് പി​ടി​ച്ച മീ​നി​ന്റെ വി​ല​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ശേ​ഷം ആ​റ്റി​ങ്ങ​ല്‍ മു​ള്ളി​യ​ന്‍ കാ​വി​ലു​ള്ള കൃ​ഷി​തോ​ട്ട​ത്തി​ല്‍ ജ​യ​ൻ ര​ണ്ട് ദി​വ​സം ഒ​ളി​വി​ല്‍ താ​മ​സി​ച്ചു. അ​വി​ടെ​നി​ന്ന് ലാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദി​ണ്ഡി​ഗ​ല്‍നി​ന്ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ജ​യ​ൻ പി​ടി​യി​ലാ​കു​ന്ന​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ണ്‍ നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​ത്ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി മ​ഞ്ജു​ലാ​ലി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം ചി​റ​യി​ന്‍കീ​ഴ്‌ ഇ​ന്‍സ്പെ​ക്ട​ര്‍ വി.​എ​സ്. വി​നീ​ഷ്, എ​സ്.​സി.​പി.​ഒ വി​ഷ്ണു, ഡാ​ൻ​സാ​ഫ് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ബി. ​ദി​ലീ​പ്, സി.​പി.​ഒ സു​നി​ല്‍രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച പി​ടി​യി​ലാ​യ പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandMain AccusedaidedVishnu Prasad murder case
News Summary - Vishnu Prasad murder case: Main accused and aide in remand
Next Story