നടൻ വിജയ് ബാബു ജോർജിയയിലേക്ക് കടന്നത് എന്തുകൊണ്ട്?, റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കിയേക്കും...
text_fieldsഎറണാകുളം: ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കാൻ തീരുമാനം. യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാക്കപ്പെട്ടതിനെതിരെ തുടർന്ന്, ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരിക്കുകയാണ്. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ജോർജിയയിലേക്ക് മാറിയത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്.
കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം. ഈ മാസം 24നകം ഹാജരാകാം എന്നാണ് പാസ്‌പോർട്ട് ഓഫീസർക്ക് വിജയ് ബാബു നൽകിയിരിക്കുന്ന ഉറപ്പ്. ദുബൈയിൽ നിന്ന് ജോർജിയയിലേക്ക് കടന്ന സാഹചര്യത്തിൽ വിജയ് ബാബു കീഴടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി വരുന്നത് വരെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ടന്നാണ് വിജയ് ബാബുവിനു ലഭിച്ച ഉപദേശം. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കവും വിജയ് ബാബുവിന്റെ ഭാഗത്തുനിന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.