കാട്ടുപോത്ത് വേട്ട പ്രതികളില്‍ ഉന്നതരും; വലവിരിച്ച് വനം വകുപ്പ്
text_fieldsഅടിമാലി: റേഞ്ചിലെ നെല്ലിപ്പാറ വനമേഖലയില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ പ്രതികളില്‍ ഉന്നതരും ഉൾപ്പെട്ടതായി വിവരം.
അടിമാലിയിലെ പ്രമുഖ കോള്‍ഡ് സ്‌റ്റോറേജ് വഴി നൂറുകിലോയില്‍ അധികം കാട്ടുപോത്തിറച്ചി വില്‍പന നടത്തിയതായും വിവരമുണ്ട്. 500 കിലോയിലേറെയുള്ള കാട്ടുപോത്തിനെയാണ് നെല്ലിപ്പാറ ആദിവാസി കോളനിയോട് ചേര്‍ന്ന വനത്തില്‍ വെടിവെച്ച് കൊന്നത്. ആദിവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിെൻറ നേതൃത്വത്തിലെ വനപാലകസംഘം ആദ്യം തലയുടെ ഭാഗവും തൊലിയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വേട്ടക്കാര്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് രണ്ട് നാടന്‍ ഇരട്ടക്കുഴല്‍ തോക്കും വാക്കത്തിയും ഉള്‍പ്പെടെ പിടികൂടി. രണ്ട് ദിവസത്തിനുശേഷം കഞ്ചാവുചെടികളും ഉണക്കക്കഞ്ചാവും സഹിതം മറ്റ് രണ്ട് പ്രതികളെയും പിടികൂടി. നായാട്ടുസംഘത്തില്‍നിന്ന് നാടന്‍തോക്കുകളും കഞ്ചാവും കണ്ടെത്തിയതോടെ കേസിെൻറ ഗൗരവം വര്‍ധിച്ചിട്ടുണ്ട്.
ഉള്‍പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവുകൃഷി ഉണ്ടെന്നാണ് ഇതിൽനിന്ന് ലഭിക്കുന്ന സൂചന. കള്ളത്തോക്കുകള്‍ ധാരാളമായി പിടികൂടുന്നുണ്ടെങ്കിലും തുടരന്വേഷണത്തില്‍ കാട്ടുന്ന അലംഭാവംമൂലം ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഹൈറേഞ്ചിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും കള്ളത്തോക്കുകള്‍ ധാരാളമായി നിര്‍മിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തിലെ തോക്കുകള്‍ പ്രധാനമായി നായാട്ടിനാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.