Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതൊഴിൽരഹിതനായ...

തൊഴിൽരഹിതനായ ഭർത്താവിനെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

representative image

അഹ്​മദാബാദ്​: കാമുകൻമാരുടെ സഹായത്തോടെ തൊഴിൽരഹിതനായ ഭർത്താവിനെ കൊലപ്പെടുത്തിയ 38കാരി അറസ്റ്റിലായി. ജൂലൈ 17നാണ്​ കേസിനാസ്​പദമായ സംഭവം. കരഞ്ചിലെ ഭ​​ദ്രകാളി ക്ഷേത്രത്തിന്​ സമീപത്തെ ഫൂട്​പാത്തിലായിരുന്നു രേഖ സോളങ്കിയുടെ താമസം. സമീപപ്രദേശത്ത്​ തന്നെ താമസിച്ച്​ വന്നിരുന്ന 19കാരനായ സാബിർ പത്താൻ, 23കാരനായ രാജു ദാമർ എന്നിവരുമായി യുവതിക്ക്​ ബന്ധമുണ്ടായിരുന്നു.

ആക്രി പെറുക്കി വിറ്റായിരുന്നു രേഖ ഉപജീവനം നടത്തിയിരുന്നത്​. എന്നാൽ രേഖ ജോലി ചെയ്​തുണ്ടാക്കുന്ന പണം ഭർത്താവ്​ ജിഗ്​നേഷ്​ സോളങ്കി ചെലവാക്കുമായിരുന്നു. ഇത്​ കാലങ്ങളായി തുടർന്നതോടെയാണ്​​ ഇയാളെ വകവരുത്താൻ​​ രേഖ തീരുമാനിച്ചത്​​. ഭർത്താവിനെ കൊലപ്പെടുത്താമെന്നും ശേഷം അവർക്ക്​ ഒരുമിച്ച്​ ജീവിക്കാമെന്നും യുവാക്കൾ രേഖയോട്​ പറഞ്ഞു.

ജിഗ്​നേഷിനെ വധിക്കാൻ ഇരുവരും ശിവം ഠാക്കൂർ എന്നയാളുടെ സഹായം തേടി. ജൂലൈ 17ന്​ എല്ലിസ്​ ബ്രിഡ്​ജിന്​ സമീപം ഒത്തു കൂടിയ നാല്​ പ്രതികളും മദ്യപിക്കുകയും ഒരുമിച്ച്​ ഭക്ഷണം കഴിക്കുകയും ചെയ്​തു.

ശേഷം ജിഗ്​നേഷിനെ എല്ലിസ്​ ബ്രിഡ്​ജിന്​ സമീപത്തെത്തിച്ച പ്രതികൾ മർദിച്ച്​ അവശനാക്കിയ ശേഷം കയർ ഉപയോഗിച്ച്​ കഴുത്ത്​ ഞെരിച്ച്​ കൊല്ലുകയായിരുന്നു.

വിക്​ടോറിയ ഗാർഡന്​ സമീപം മൃതദേഹം ഉപേക്ഷിച്ച പ്രതികൾ രക്ഷപെട്ടു. ഗെയ്​കവാദ്​ ഹവേലി പൊലീസ്​ കൊലപാതക്കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ച ശേഷം ക്രൈംബ്രാഞ്ചിന്​ കൈമാറി. ക്രൈം ബ്രാഞ്ച്​ രേഖ, പത്താൻ, ഠാക്കൂർ എന്നിവരെ വലയിലാക്കി. ദാമറിനെ പിടികൂടാനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAhmedabadHusband murder case
News Summary - Woman and boyfriends kill her unemployed husband in Ahmedabad
Next Story