Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right20 ദിവസം പ്രായമുള്ള...

20 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ

text_fields
bookmark_border
20 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ
cancel

മുബൈ: മഹാരാഷ്ട്രയിൽ രോഗം ബാധിച്ച 20 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊല​പ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അകോല ജില്ലയിലെ വാഡി ആദംപൂർ ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ മാസം ജനിച്ച കുട്ടിയെ അസുഖത്തെതുടർന്ന് തെൽഹാര റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി അകോലയിലെ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ, ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാതാണെന്ന് മനസ്സിലായത്. സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMaharashtraArrest
News Summary - Woman Arrested For Killing 20-Day-Old Sick Daughter In Maharashtra
Next Story