Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനത്തെ മറികടക്കാൻ...

വാഹനത്തെ മറികടക്കാൻ അനുവദിച്ചില്ല; മക്കൾ നോക്കി നിൽക്കെ യുവതിയെ ക്രൂരമായി മർദിച്ച് കാർ യാത്രികൻ

text_fields
bookmark_border
Crime News
cancel

മുംബൈ: ഇരുചക്രവാഹനത്തെ മറികടക്കാൻ അനുവദിക്കാത്തതിന് പിന്നാലെ കുട്ടികൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ മർദിച്ച് വയോധികൻ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ജെർലിൻ ഡിസിൽവ എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഇവർ തന്നെ ഇൻസ്റ്റ​ഗ്രാമിൽ സംഭവം വിവരിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. മൂക്കിൽ നിന്നും രക്തമൊലിക്കുന്ന യുവതിയെ ദൃശ്യങ്ങളിൽ‍ കാണാം.

ജെർലിൻ തൻ്റെ രണ്ട് കുട്ടികളുമായി സ്കൂട്ടറിൽ പോവുകയായിരുന്നു. കാർ യാത്രക്കാരനായ വയോധികൻ രണ്ട് കിലോമീറ്ററോളം ദൂരം ഇവരെ പിന്തുടരുകയും ഓവർടേക്ക് ചെയ്ത ശേഷം സ്കൂട്ടറിന് മുമ്പിൽ കാർ നിർത്തി യുവതിയെ ആക്രമിക്കുകയുമായിരുന്നു. തനിക്കൊപ്പം കുട്ടികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അത് പോലും മാനിക്കാതെയാണ് പ്രതി തന്നെ മർദിച്ചതെന്നും യുവതി പറയുന്നു. കാറിൽ നിന്നിറങ്ങി വന്ന പ്രതി യുവതിയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaCrime
News Summary - Woman attacked in front of children for letting to overtake
Next Story